ദുരൂഹത മറ നീക്കുന്നു; ഷാരോണിനെ കൊല്ലാന്‍ മുമ്പും ശ്രമിച്ചെന്ന് അമ്മ
1 min readതിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസില്‍ കുറ്റം സമ്മതിച്ച കാമുകിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. മുമ്പും ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ പദ്ധതിയിട്ടിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നു. അതേസമയം ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ്. അതേസമയം അമ്മാവന്റെ കൈവശമുണ്ടായിരുന്ന വിഷം ഉപയോഗിച്ചാണ് ഷാരോണിനെ യുവതി വകവരുത്തിയത്. യുവതിക്ക് വിഷം ലഭിച്ചത് എങ്ങനെ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛന്‍ ആരോപിക്കുന്നത്.
അതേസമയം കൃത്യമായ ആസൂത്രണം നടത്തിയാണ് ഗ്രീഷ്മ ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് പോലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന തുമ്പായത് എന്റെ ചേട്ടനെ കഷായ വിഷം കൊടുത്തു കൊന്നതാണ്.. അനിയൻ പറയുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പെണ്‍കുട്ടിയുടെ കുറ്റസമ്മതം. തോട്ടങ്ങളിലെ കളനാശിനിയാണ് ഷാരോണിനെ കൊല്ലാനായി ഉപയോഗിച്ചത്. ഷാരോണ്‍ ഛര്‍ദിച്ചപ്പോള്‍ വിഷം കലര്‍ത്തിയ കാര്യം പറഞ്ഞിരുന്നുവെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. വിഷം കലര്‍ത്തിയ കാര്യം ആരോടും പറയാന്‍ നില്‍ക്കേണ്ടെന്നാണ് ഷാരോണ്‍ പറഞ്ഞതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. അതേസമയം പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
ചില കാര്യങ്ങള്‍ വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗ്രീഷ്മ മുമ്പും തന്റെ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് ഷാരോണിന്റെ അമ്മ പറയുന്നു. പലതവണ പറഞ്ഞു ഒഴിഞ്ഞ് പോകാന്‍… ഷാരോണ്‍ പോയില്ല, ജാതകദോഷം കെട്ടിച്ചമച്ചതെന്ന് പോലീസ് ജ്യൂസില്‍ പലതവണ ഗ്രീഷ്മ സ്ലോ പോയിസന്‍ ചേര്‍ത്ത് കൊടുത്തിരുന്നു. പല തവണയാണ് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഷാരോണ്‍ ഛര്‍ദിച്ചതെന്ന് അമ്മ പറയുന്നു. അത് മാത്രമല്ല, പല അസ്വസ്ഥകളും മകനുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. മകന് നല്ല ആരോഗ്യ സ്ഥിതിയുണ്ടായിരുന്നു, അവിടെ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ കാണിച്ചതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. നല്ല ആരോഗ്യവും, പ്രതിരോധ ശേഷിയും മകന്റെ ശരീരത്തിനുണ്ടായിരുന്നു. പക്ഷേ പലവട്ടമാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. ഈ സമയത്തൊക്കെ അവളുടെ കൈയ്യില്‍ ജ്യൂസിന്റെ കുപ്പിയുണ്ടായിരുന്നു. വിഷം കലര്‍ത്തിയ ജ്യൂസ് വീട്ടില്‍ നിന്നാണ് അവള്‍ കൊണ്ടുവന്നത്. സെപ്റ്റംബര്‍ അവസാനവാരമാണ് അവനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. മരുന്ന് കഴിച്ചപ്പോള്‍ അതൊക്കെ ശരിയായി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇവര്‍ അകല്‍ച്ചയിലായിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് സന്ദേശങ്ങള്‍ വീണ്ടും അയക്കാന്‍ തുടങ്ങിയത്. അതിന് ശേഷമാണ് അസ്വാസ്ഥ്യങ്ങള്‍ കാണാന്‍ തുടങ്ങിയതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.