ഷാരോണ്‍ രാജിന്റെ മരണത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണം; കഷായത്തിലും ജ്യൂസിലും കോപ്പര്‍ സള്‍ഫേറ്റ് കലര്‍ത്തി

1 min read

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തിനു കാരണം കാമുകിയുടെ ദുരൂഹ നീക്കങ്ങള്‍. കഷായത്തിലും ജ്യൂസിലും കോപ്പര്‍ സള്‍ഫേറ്റ് കലര്‍ത്തി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘട്ടങ്ങളായിട്ടാണ് ഇവ നല്‍കിയതെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും വൈകാതെ പോലീസ് വിശദമായ വിവരങ്ങള്‍ വെളിപ്പെടുത്തും. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇങ്ങനെയാണ്… ബിരുദ വിദ്യാര്‍ഥിയായ ഗ്രീഷ്മ കൊലപാതകം നടത്തുന്നത് സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ പരതിയിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ വാട്‌സ്ആപ്പ ചാറ്റുകളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ കഷായം കുടിച്ച ശേഷം ദേഹാസ്വാസ്ഥ്യം ഷാരോണിന് അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ ഗ്രീഷ്മക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടി കുറ്റമേറ്റു എന്ന വാര്‍ത്ത വന്ന പിന്നാലെ മകന് നീതി ലഭിച്ചു എന്നാണ് ഷാരോണിന്റെ അച്ഛന്‍ പ്രതികരിച്ചത്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. ഷാരോണിന്റെ സഹോദരന്‍ പെണ്‍കുട്ടിയോട് എന്ത് കഷായമാണ് നല്‍കിയത് എന്ന് ചോദിക്കുന്ന വോയ്‌സ് റെക്കോര്‍ഡ് പുറത്തുവന്നിരുന്നു. പെണ്‍കുട്ടി കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് സംശയിത്തിന് കാരണം. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ വേളയില്‍ ഷാരോണ്‍ പെണ്‍കുട്ടിയോട് ജ്യൂസിനെയും കഷായത്തെയും കുറിച്ച് വാട്‌സ് ആപ്പ് വഴി ചോദിച്ചിരുന്നു. എന്ത് കഷായമാണ് അത് എന്ന ചോദ്യത്തിന് പെണ്‍കുട്ടി വ്യക്തമായ മറുപടി നല്‍കാത്തതും പോലീസിന് സംശയം ഇരട്ടിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ഷാരോണ്‍ കഴിഞ്ഞ 25ന് മരിച്ചത്. കരളും വൃക്കയും തകരാറിലായിട്ടാണ് മരണം സംഭവിച്ചത്. വിശദമായ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഷാരോണ്‍ പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കുറ്റപ്പെടുത്താതെയാണ് മൊഴി. ഇയാള്‍ക്ക് ഗ്രീഷ്മയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. എന്നാല്‍ ഗ്രീഷ്മയെ കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചുവെന്നും അത് നടക്കാന്‍ വേണ്ടിയാണ് ഷാരോണെ കൊലപ്പെടുത്തിയതെന്നും യുവാവിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ആദ്യം വിവാഹം കഴിക്കുന്ന വ്യക്തി മരിക്കുമെന്ന വിശ്വാസം പെണ്‍കുട്ടിക്കുണ്ടായിരുന്നു എന്നാണ് വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടാണ് അന്ധവിശ്വാസത്തിന്റെ ഭാഗം കൂടിയാണ് കൊലപാതകം എന്ന് കരുതുന്നത്. ഈ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാന്‍ ഷാരോണ്‍ താലികെട്ടിയിരുന്നു. മുമ്പും പെണ്‍കുട്ടി നല്‍കിയ ജ്യൂസ് കുടിച്ച വേളയില്‍ ഷാരോണിന് അസ്വാസ്ഥ്യമുണ്ടായിരുന്നു. ശേഷമാണ് കഷായവും ജ്യൂസും നല്‍കിയത്. ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍; ബിജെപി പറ്റിക്കുന്നു, അവര്‍ നടപ്പാക്കില്ല പാറശാല പോലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചത്. യുവാവ് മരിച്ചതോടെ വിഷയത്തിന് ഗൗരവമേറി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഉന്നത ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഗ്രീഷ്മയെയും മാതാപിതാക്കളെയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. മൊഴിയിലെ വൈരുദ്ധ്യമാണ് മരണത്തിന് പിന്നില്‍ ചില കളികള്‍ നടന്നുവെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. ശാസ്ത്രീയ തെളിവുകള്‍, ഡോക്ടറുടെ മൊഴി എന്നിവയും നിര്‍ണായകമായി. ഒടുവില്‍ പോലീസിന്റെ വിവിധ രീതിയിലുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റമേല്‍ക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.