ട്രെയിൻ കാത്തിരിക്കുമ്പോൾ പ്രസവ വേദന, കുഞ്ഞിന്റെ തല പുറത്തേക്ക്; യുവതിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ
1 min readപാലക്കാട്: ട്രെയിൻ കാത്തിരിക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് റെയില്‍വേ സ്റ്റെഷനിലാണ് സംഭവം. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അർബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് ആൺകുട്ടിക്ക് ജൻമം നൽകിയത്. റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലൻസ് ജീവനക്കാരുമാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്.
സുനിതയും ഭർത്താവും ജാർഖണ്ഡിലേക്ക് തിരിച്ച് പോകാൻ പാലക്കാട് സ്റ്റേഷനിൽ ഇരിക്കുമ്പോഴായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തുള്ള യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയെ വിവരം അറിയിച്ചു. ഇതോടെം ഹെഡ് കോൺസ്റ്റബിൾമാരായ എംടി കാർമിലയും നീതുമോളും ഓടിയെത്തി.
എന്നാൽ അപ്പോഴേക്കും കുട്ടിയുടെ തല പുറത്തുവന്നിരുന്നു. ഇതോടെ അധികൃതർ കനിവ് 108 ആംബുലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഡ്രൈവർ എസ് സുധീഷും മെഡിക്കൽ ടെക്നിഷ്യൻ ബിൻസി ബിനുവും ഇവിടെ ത്തി. ബിൻസി പൊക്കിൾക്കൊടി വേർപ്പെടുത്തി കുഞ്ഞിനേയും അമ്മയേയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.