തുലാവര്‍ഷം തമിഴ്‌നാട് തൊട്ടു; നാളെയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

1 min read

തിരുവനന്തപുരം: തുലാവര്‍ഷം നാളെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് മഴയെത്തിയെന്നും നാളെ കേരളത്തിലേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.

ശ്രീലങ്കയ്ക്ക് സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. കടല്‍ നിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുകളിലാണ് ചുഴി രൂപപ്പെട്ടിരിക്കുന്നത്. വടക്ക് കിഴക്കന്‍ ദിശയില്‍ കാറ്റ് ശക്തമായതും മഴയ്ക്ക് കാരണമായി.

നവംബര്‍ രണ്ട് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില മേഖലകളിലും മഴയോ ഇടിയോട് കൂടിയ മഴയോ ഉണ്ടാകും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒക്ടോബര്‍ 30 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 31 നും തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നവംബര്‍ ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നവംബര്‍ രണ്ടിനും ശക്തമായ മഴ ലഭിക്കും. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

Related posts:

Leave a Reply

Your email address will not be published.