അലി ഉബൈറാന്‍ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു

1 min read

കോഴിക്കോട് : താമരശ്ശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടികൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. പ്രധാന പ്രതി അലി ഉബൈറാന്‍ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നതായാണ് കണ്ടെത്തല്‍. കോഴിക്കോട് കടിയങ്ങാട് വെച്ച് ഒരു മാസം മുമ്പായിരുന്നു സംഭവമുണ്ടായത്. വിദേശത്തുള്ള സ്വര്‍ണ്ണ ഇടപാട സംബന്ധിച്ച തര്‍ക്കമാണ് ഇതിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.

Related posts:

Leave a Reply

Your email address will not be published.