പോയിന്റ് ബ്ലാങ്കില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്ത
1 min read
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഖര്‍ ജില്ലയില്‍ യുവതിയെ പട്ടാപ്പകല്‍ വെടിവച്ച് കൊലപ്പെടുത്തി. 21കാരിയായ നേവാ മെഹതോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ, പാര്‍ഖറിലെ ബോയ്‌സര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
യുവതിയെ പിന്തുടര്‍ന്നെത്തിയ 26 കാരനായ ശ്രീകൃഷ്ണ യാദവ് എന്നയാളാണ് വെടിയുതിര്‍ത്തത്. പുറകില്‍ നിന്ന് നേവാ മെഹതോടെയുടെ തലയിലേക്ക് ശ്രീകൃഷ്ണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.
കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിക്കും ഇരയ്ക്കും മുന്നില്‍ നടന്നുപോവുകയായിരുന്ന വയോധികന്‍ വെടിയൊച്ച കേട്ട് തിരിഞ്ഞുനോക്കുന്നതും, പ്രതി കൂസലില്ലാതെ നില്‍ക്കുന്നതും, വയോധികന്‍ യുവതിയുടെ അടുത്തേക്ക് പോകാതെ തിരിഞ്ഞ് നടന്നുപോവുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് ജീവനൊടുക്കി. സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) സംഘം സഞ്ചരിച്ച ട്രക്കിന് മുന്നില്‍ ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നേവാ മെഹതോയും ശ്രീകൃഷ്ണ യാദവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മിലെ ബന്ധത്തില്‍ പിന്നീടുണ്ടായ തര്‍ക്കങ്ങളാവാം കൊലപാതകത്തിലേക്കും പ്രതിയുടെ ആത്മഹത്യയിലേക്കും നയിച്ചതെന്നും പൊലീസ് കരുതുന്നു.
നേവാ മെഹതോയെ കൊലപ്പെടുത്താന്‍ ശ്രീകൃഷ്ണ ഉപയോഗിച്ചത് നാടന്‍ റിവോള്‍വറാണെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ മാറി പ്രധാന പാതയിലാണ് ശ്രീകൃഷ്ണ ജീവനൊടുക്കിയത്. ശ്രീകൃഷ്ണയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്കും പൊലീസ് കണ്ടെത്തി. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു.