മലയന്‍കീഴ് വനിത ഡോക്ടറെ പീഡിപ്പിച്ച കേസ്; എസ്എച്ച്ഒയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

1 min read

ന്യൂ ഡല്‍ഹി: മലയന്‍കീഴ് പീഡനകേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കേരളാ ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് വനിത ഡോക്ടറുടെ പരാതി. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.

2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ!ഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ!ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.