ഷാരോണ്‍ വധം,’കൊലപാതകവും ആസൂത്രണവും തമിഴ്‌നാട്ടില്‍’, അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
1 min readതിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഭാവിയില്‍ പ്രതി പൊലിസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേസ് തമിഴ്‌നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്!പിക്ക് ലഭിച്ച നിയമോപദേശം. കേസ് അന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറല്‍ എസ്!പി ഡിജിപിക്ക് നല്‍കും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചര്‍ച്ച നടത്തും.