സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാനാകില്ല ; ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം

1 min read

കൊച്ചി: സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related posts:

Leave a Reply

Your email address will not be published.