‘പോസ്റ്റ് ഓഫീസ് ഉള്ളപ്പോള്‍ ആര്‍ക്കും കത്തയക്കാം, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്’; കാനം രാജേന്ദ്രന്‍

1 min read

തിരുവനന്തപുരം: കത്തയക്കാന്‍ പോസ്റ്റ് ഓഫിസുള്ളപ്പോള്‍ ആര്‍ക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രന്‍. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാല്‍ ആരെങ്കിലും ഉടനെ പിരിച്ചു വിടാന്‍ പോകുന്നോ? ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവര്‍ണര്‍ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ ഉപയോഗിക്കുന്നത് ഇല്ലാത്ത അധികാരമാണെന്ന് വി ടി ബല്‍റാം പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്. മന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണ്. എന്നാല്‍ മന്ത്രിയുടെ പ്രസഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Related posts:

Leave a Reply

Your email address will not be published.