കേസില്‍ നിന്ന് പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെടുന്നു’ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി
1 min read
തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരി..കേസില്‍ നിന്ന് പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നു.. എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് ആണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നു .സൈബര്‍ പൊലീസിന് പരാതി നല്കി.എംഎല്‍എ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു .ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്.പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി