ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിയുടെ
കൈവിരലുകള്‍ അറ്റു;
സംഭവം കോട്ടയത്ത്
1 min read
കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം.
ഒരു കൈയിലെ വിരലുകള്‍ അറ്റു പോയ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. മഞ്ജുവിന അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മഞ്ജുവിന്റെ ഒരു കൈക്കും വെട്ടേറ്റ് പരിക്കുണ്ട്. കോട്ടയം കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.