കോതമംഗലത്ത് സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് വേട്ട, 5 പേര്‍ കസ്റ്റഡിയില്‍; സുരക്ഷാജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു

1 min read

എറണാകുളം: കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവു വേട്ട. രഹസ്യ വിവരത്തെ തുട!ര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയത്. പരിശോധയില്‍ കഞ്ചാവ് പൊതികള്‍ പിടികൂടി. പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവര്‍ എന്ന് സംശയിക്കുന്ന 5 പേര്‍ പിടിയിലായിട്ടുണ്ട്. വടാട്ടുപാറ സ്വദേശി ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീര്‍, കുന്നുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനൊപ്പം കഞ്ചാവ് വില്‍പ്പനയില്‍ പങ്കാളിയായിരുന്ന യാസിന്‍ എന്നയാളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുണ്ടായിരുന്ന യാസിന്റെ ബൈക്കിനകത്ത് നിന്നും കഞ്ചാവ് പൊതികള്‍ പിടികൂടി.

സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന പരാതി നേരത്തെ തന്നെ എക്‌സൈസിന് ലഭിച്ചിരുന്നു. തുട!ന്ന് നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അതേസമയം സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സിസിടിവി തകരാറില്‍ ആയിതിനാല്‍ സെക്യൂരിറ്റി ഓഫീസില്‍ എന്താണ് നടന്നിരുന്നതെന്ന് അറിയാനായില്ലെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.