നരബലി: മരിക്കും മുമ്പ് ഇരകള്‍ നേരിട്ടത് കൊടിയ പീഡനം,ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞു, മുറിപ്പാടുകളില്‍ കറിമസാല തേച്ചു

1 min read

കൊച്ചി: ഇലന്തൂരിലെ നരബലിയില്‍ ഇരകളെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ട റോസ് ലിന്റെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞു. ഇരകള്‍ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്. അതേസമയം, വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച പ്രതികളുടെ പരിശോധന നടപടികള്‍ പൂര്‍ത്തിയായി. ഷാഫിയുടെയും ഭഗവല്‍ സിംഗിന്റെയും ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.

ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീടിനുളളില്‍ നടന്നതത്രയും പുറത്തുവരുമ്പോഴാണ് റോസ്!ലിനും പദ്മയും അനുഭവിച്ച മരണവേദന പുറംലോകമറിയുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് റോസ്!ലിനെ കൊലപ്പെടുത്തുന്നത്. കൈയും കാലും കട്ടിലിന്റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായില്‍ തുണി തിരുകി. ശരീരം മുഴുവന്‍ കറിക്കത്തികൊണ്ട് വരഞ്ഞത് ഒന്നാം പ്രതി ഷാഫിയാണ്. എല്ലാം കണ്ടുകൊണ്ട് നിന്ന് ലൈലയുടെ കൈയ്യിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പിന്നെ ലൈലയും റോസ്!ലിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മര്‍ദിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതികള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ തയാറാക്കിവെച്ച കറിമസാല അടുക്കളയില്‍ നിന്ന് എടുത്തുകൊണ്ടുവന്നത് ഭഗവല്‍സിംഗ്. ഇറച്ചി മസാലപ്പൊടിയ്‌ക്കൊപ്പം കറുവാപ്പട്ടയും ഗ്രാമ്പുവും കൂടി ചേര്‍ത്തിരുന്നെന്നാണ് ഭഗവല്‍ സിംഗ് പൊലീസിനോട് പറഞ്ഞത്. പിന്നീട് റോസ്‌ലിന്റെ മുറിപ്പാടുകളില്‍ മുളക് തേച്ചുപിടിപ്പിച്ചു. വേദനയില്‍ ഞരങ്ങിയ റോസ്!ലിന്റെ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തിരുകിയ തുണിയ്ക്ക് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി. ഇര വേദനയനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നത്. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും റോസ്!ലിന്റെ ജീവന്റെ ബാക്കി ശേഷിച്ചതോടെ ലൈലയും ഷാഫിയും ചേര്‍ന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് റോസ്!ലിന്റെ മരണശേഷവും ഇലന്തൂരെ വീട്ടില്‍ തുടര്‍ന്നത്.

Related posts:

Leave a Reply

Your email address will not be published.