ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി
1 min readതിരുവനന്തപുരം: ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. വര്‍ക്കല ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് കോടതി കേസെടുത്തത്.
ഫെബ്രുവരി 25 ന് കോടതിയില്‍ ഹാജരാകാന്‍ ഗുരു പ്രസാദിന് കോടതി നോട്ടീസ് അയച്ചു. അമേരിക്കന്‍ സന്ദര്‍ശത്തിനിടെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി കേസെടുത്തത്. മാനഭംഗം ശ്രമത്തിന് പുറമേ സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.