മാന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍: തീവ്രന്യൂനമര്‍ദ്ദമായി കേരളത്തിലൂടെ അറബിക്കടലില്‍ എത്തും.
1 min readചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാടില്‍ കരതൊട്ട ശേഷം ദുര്‍ബലമായി തുടങ്ങി. ഇന്നലെ രാത്രി പത്ത് മണിയോടെ ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയില്‍ പ്രവേശിച്ചു. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ദുര്‍ബലമായി വടക്കന്‍ കേരളത്തിലൂടെയോ കര്‍ണാടകയിലൂടെയോ അറബിക്കടലില്‍ പ്രവേശിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവന്‍ എരിക്കുളം അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിന്റെ പലഭാഗത്തും മഴ ലഭിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ പ്രവചനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. നിലവില്‍ ചെന്നൈക്ക് 60 km അകലെയായി സ്ഥിതി ചെയ്യുന്നു. ന്യൂനമര്‍ദ്ദത്തിന് ഉച്ചയോടെ കൂടുതല്‍ ബലക്ഷയം സംഭവിക്കും. അതേസമയം ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതിന് പിന്നാലെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും 5060km/s വേഗതയില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പലയിടത്തും മഴ തുടരുകയാണ് താപനിലയും കുറഞ്ഞു. കഴിഞ്ഞ 37 മണിക്കൂര്‍ തുടര്‍ച്ചയായി മൂന്നാറില്‍ താപനില 15 ഡി?ഗ്രീ സെല്‍ഷ്യസിനും താഴെയാണ്.