ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സിപിഎം തീരുമാനം,രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന് കേന്ദ്രകമ്മറ്റി
1 min readഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സിപിഎം തീരുമാനം.രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന് കേന്ദ്ര കമ്മറ്റിയില്‍ പൊതു അഭിപ്രായം.ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി.ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും.ഗവര്‍ണറുടെ നീക്കം നിരീക്ഷിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും.ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച നടന്നു . റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയിലാണ് ഗവര്‍ണര്‍ വിഷയം വന്നത് .
ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.ബാല ഗോപാലിന്റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം.എന്നാല്‍ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്.ഗവര്‍ണറുടെ പ്രതിച്ഛായയും ഗവര്‍ണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്.പ്രദേശികവാദം ആളികത്തിക്കുന്ന.പരമാര്‍ശമാണ് നടത്തിയത്.ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.ഗവര്‍ണര്‍ ഇപ്പോള്‍ ദില്ലിയിലാണുള്ളത്. അദ്ദേഹത്തിന്റെ തുടര്‍നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.