സഹോദരീപുത്രനും ഭാര്യക്കും ജോലി, ഫണ്ട് തട്ടിപ്പ്, ഭൂമി തട്ടിപ്പ്; വെട്ടിനിരത്തുമോ പി.കെ. ശശിയെ

1 min read

പാലക്കാട്: രണ്ടാമതും സിപിഎമ്മില്‍ വിവാദ നായകനായി പി.കെ. ശശി. കെടിഡിസി ചെയര്‍മാനായ പി.കെ. ശശിക്കെതിരെ ?ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധുനിയമനം, പാര്‍ട്ടി ഫണ്ട് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളില്‍ പി.കെ. ശശി പാര്‍ട്ടിക്ക് മറുപടി നല്‍കേണ്ടി വരും. പാര്‍ട്ടിയില്‍ ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ് ശശിക്കുള്ള സൂചനയാണ്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്‍ എംഎല്‍എ കൂടിയായ ശശിയോട് പാര്‍ട്ടി പറയാതെ പറയുന്നത്.

സഹകരണ ബാങ്കില്‍ സഹോദരിയുടെ മകനും ഭാര്യക്കും ജോലി നല്‍കിയെന്ന ?ഗുരുതര ആരോപണം ശശിക്കെതിരെ ഉയര്‍ന്നു. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്തുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബന്ധുനിയമന ആരോപണത്തില്‍ പ്രമുഖര്‍ക്കെതിരെ പോലും കടുത്ത നടപടിയെടുത്ത മുന്‍പശ്ചാത്തലത്തില്‍ ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ ശശി കുടുങ്ങും. പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളും ശശിക്കെതിരെ ഉയര്‍ന്നു.

പി.കെ. ശശി പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന ?ഗുരുതര ആരോപണവും ഉയര്‍ന്നു. 2017ല്‍ മണ്ണാര്‍ക്കാട് വെച്ച് നടന്ന സിപിഎം ജില്ലാ സമ്മേളത്തിനായി സമാഹരിച്ച തുക ശശി വെട്ടിച്ചെന്നാണ് പാര്‍ട്ടി അം?ഗങ്ങള്‍ ആരോപിക്കുന്നത്. വെറും ആരോപണം മാത്രമല്ലെന്നും കൃത്യമായ രേഖകള്‍ വെച്ചാണ് ശശിക്കെതിരെ കരുക്കള്‍ നീക്കുന്നതെന്നും സൂചനയുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിലെ തുകയും ശശി മുക്കിയതായി ആരോപണം ഉയര്‍ന്നു. ഏത് ആരോപണങ്ങള്‍ വന്നാലും ശശിയെ പിന്തുണക്കുന്ന നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. കമ്മറ്റികള്‍ ഫാന്‍സ് അസോസിയേഷന്‍ പോലെ പ്രവര്‍ത്തിക്കരുതെന്നും ചില നേതാക്കളുടെ കൂറ് പാര്‍ട്ടിയോടാണോ അതോ ശശിയോടോണോയെന്നും വിമര്‍ശനം ഉയര്‍ന്നു. ശശി പാര്‍ട്ടിക്ക് അതീതനായി സമാന്തരമായി പ്രവര്‍ത്തിക്കുന്നുവെന്നും നാട്ടുരാജാവിനെപ്പോലെ പെരുമാറുന്നുവെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയാണ് ശശിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടയുടെ പ്രാഥമിക അം?ഗത്വത്തില്‍നിന്നുപോലും ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിയുടെ സ്വാധീന മേഖലകളില്‍ സ്ഥാനാര്‍ഥി എംബി രാജേഷിന് വോട്ടുകുറഞ്ഞതും ചര്‍ച്ചയായി. വിവാദത്തെ തുടര്‍ന്ന് രണ്ടാം ടേം മത്സരിക്കാനായില്ലെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശശി തിരിച്ചെത്തി കരുത്തുകാട്ടി. കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചു. എന്നാല്‍, പാലക്കാട്ടെ പാര്‍ട്ടി സമവാക്യങ്ങളില്‍ മാറ്റമുണ്ടായതോടെ ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.