പാലക്കാട് വിഭാഗീയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷന്‍;എലപ്പുള്ളി, വാളയാര്‍, ചെര്‍പ്പുളശ്ശേരി മേഖലകളിലെ പ്രശ്‌നം പഠിക്കും
1 min readപാലക്കാട് : പാലക്കാട്ടെ സി പി എമ്മിലെ വിഭാഗിയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആനാവൂര്‍ നാഗപ്പന്‍, കെ ജയചന്ദ്രന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. കമ്മീഷന്‍ രണ്ട് തവണ സിറ്റിങ് നടത്തിയതായാണ് പുറത്ത് വരുന്ന വിവരം.
ജില്ല സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനമാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. എലപ്പുള്ളി, വാളയാര്‍, ചെര്‍പ്പുളശ്ശേരി മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമാണ് മുന്‍ഗണന. ഇതില്‍ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ഗുരുതര ആരോപണങ്ങള്‍ പ്രദേശിക നേതാക്കള്‍ക്കെതിരെ ഉയ!ര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്.