ഭാ​ര്യ​യു​മാ​യി ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​തെ മറ്റൊരു വിവാഹം; റവന്യൂവകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

1 min read

കൊ​ച്ചി: ഭാ​ര്യ​യു​മാ​യി ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​തെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച വ​ന്യൂ വ​കു​പ്പി​ലെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥന്റെ മുന്‍ ഭാര്യയുടെ പ​രാ​തി​യി​ല്‍ റവ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി സ്പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍ ആ​ര്‍) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം. ​പി. പ​ത്മ​കു​മാ​റി​നെ​യും തൃ​പ്പൂ​ണി​ത്തു​റ സ്പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍​ആ​ര്‍) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.​

പ​ത്മ​കു​മാ​റി​ന്‍റെ ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​ ക​ള​വം​കോ​ടം ശ്രീ ​ശ​ക്തീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു പ​ത്മ​കു​മാ​റും സ്മി​ത​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ അ​ട​ക്ക​മാ​യി​രു​ന്നു ആ​ദ്യ ഭാ​ര്യ പ​രാ​തി ന​ല്‍​കി​യ​ത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്പെ​ന്‍​ഷ​നെ​ന്ന് ഉ​ത്ത​ര​വി​ല്‍ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts:

Leave a Reply

Your email address will not be published.