80 ലക്ഷം നല്കി; ബിനോയ് കോടിയേരിക്ക് എതിരെയുള്ള ബലാത്സംഗ കേസ് പിന്‍വലിച്ചു
1 min readമുംബൈ: ബിനോയ് കോടിയേരിയുടെപേരിൽ ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടുപേരുംചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.
ഒത്തുതീർപ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. നേരത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് കണ്ടെത്താന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ കോടതി ഉത്തരിവിട്ടിരുന്നു. ഈ പരിശോധന ഫലം പുറത്ത് വരുന്നതിന് മുന്നേയാണ് കേസ് ഒത്തുതീർപ്പിലേക്ക് എത്തുന്നത്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു.
നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്. 2019-ലാണ് യുവതി ബിനോയിയുടെപേരിൽ ഓഷിവാര പോലീസിൽ പരാതി നൽകിയത്. കേസിൽ ദിൻദോഷി സെഷൻസ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീർപ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്.
—