താമരശ്ശേരി ചുരത്തില്‍ ബസ് അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
1 min readകോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബസ് അപകടം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസാണ് ഏഴാം വളവില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ സംരക്ഷണ ഭിത്തി മറികടന്ന് മൂന്നുമീറ്ററോളം പുറത്തേക്ക് ഇറങ്ങിയാണ് ബസ് നിന്നത്. അപകടത്തിന് പിന്നാലെ ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ അപകടത്തില്‍ പരിക്കില്ല.
ബസിലുണ്ടായിരുന്നവരെ അതുവഴി വന്ന വാഹനങ്ങളില്‍ കയറ്റി കോഴിക്കോട് എത്തിച്ചു. അപകടസ്ഥലത്ത് നിന്നും ബസ് മാറ്റാന്‍ സാധിച്ചിട്ടില്ല. ക്രെയിനുപയോഗിച്ച് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.