ഉമ്മന്‍ചാണ്ടി വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക്; യാത്ര അടുത്തയാഴ്ച
1 min read
ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ ആഴ്ചതന്നെ ജര്‍മനിയിലേക്ക് പോകും. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കുശേഷം ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എം.പി. എന്നിവര്‍ അദ്ദേഹത്തോടൊപ്പം പോയേക്കും. എ.ഐ.സി.സി. നേതൃത്വവും ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ ഞായറാഴ്ച ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വേണ്ട ചികിത്സ നല്‍കുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. വ്യാജ പ്രചാരണങ്ങളില്‍ കുടുംബത്തിന് വിഷമമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നിരുന്നു. 2019-ല്‍ ജര്‍മനിയിലും യു.എസിലും ചികിത്സയ്ക്കായി പോയിരുന്നു. പാര്‍ട്ടി നേതൃത്വവും കുടുംബവും ചേര്‍ന്നാണ് വിദേശത്ത് ചികിത്സയ്ക്കുപോകാന്‍ തീരുമാനിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.