ഫ്‌ലെക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഫുഡ്‌ബോള്‍ ആരാധകന് ദാരുണാന്ത്യം
1 min readകണ്ണൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ഫ്‌ലെക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം. കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇയാള്‍ അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്റെ ഫ്‌ലെക്‌സ് കെട്ടിയത്.
ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നാടെങ്ങും ആവേശത്തിലാണ്. ബ്രസീലിന്റെയും അര്‍ജന്റീനയുടെ ആരാധകര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ക്കും കേരളത്തില്‍ ആരാധകരുണ്ട്.