കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേര്‍ക്ക് ബോംബേറ്; സിപിഎമ്മെന്ന് കോണ്‍ഗ്രസ്
1 min readകണ്ണൂർ: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേര്‍ക്ക് ബോംബേറ് . ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറ്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു.
ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു. രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.