എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമി, ഇവര്‍ ക്കൊപ്പമുണ്ടായിരുന്ന പങ്കാളിക്കായി തെരച്ചില്‍
1 min readകൊച്ചി : എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചത് ലക്ഷ്മി എന്ന പേരിലാണ് . ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ പങ്കാളിയായ റാം ബഹദൂറിനായി തെരച്ചില്‍ തുടരുകയാണ് . 4 വ!ര്‍ഷം ആയി ഇവര്‍ എളംകുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു
ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24ാം തിയതി ആണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് ഇത് കണ്ടെത്തിയത്.
നഗരത്തിലെ ഹെയര്‍ ഫിക്‌സിംഗ് സ്ഥാപനത്തിലായിരുന്നു ലക്ഷ്മിയെന്ന പേരില്‍ ഭഗീരഥി ഡാമി ജോലി ചെയ്തിരുന്നത് . കുറച്ച് ദിവസമായി വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുടമ അയല്‍ക്കാരെയും തുടര്‍ന്ന് പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.