സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു
1 min read
കൊല്ലം : കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകന് മുകേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയഗണ് ഉപയോഗിച്ച് വെടി ഉതിര്‍ത്തത് . ഇയാളും മുകേഷും തമ്മില്‍ കുറച്ചുനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെയ്പില്‍ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ഗുരുതരമല്ല.സുഹ്യത്ത് പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രൈം അലക്സ് മുമ്പും സമാന രീതിയില്‍ ഉളള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് . നിരവധി ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട് . മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം