നരബലി:’ ഭഗവല്‍ സിംഗ് സിപിഎമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു,ഔദ്യോഗിക ഭാരവാഹിത്വങ്ങളില്ലായിരുന്നു ‘

1 min read

ന്യൂഡല്‍ഹി: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.ഭഗവല്‍ സിംഗ് സി പി എമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു.അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഡിവൈഎഫ്‌ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും.രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും..ഈ മാസം 20 മുതല്‍ പരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ നരബലി എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണ്.നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്റെ തുടര്‍ച്ചയില്‍ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം നടക്കാന്‍ പാടില്ലാത്തതും നാണക്കേടുമാണ്.സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വാര്‍ത്തകളില്‍ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളംഗൗരവത്തിലെടുക്കേണ്ടതാണ്.കേരളത്തില്‍ വലത്പക്ഷവല്‍കരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാവുന്നത്.അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയര്‍ത്തെഴുന്നറ്റു നില്‍ക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നല്‍കാന്‍ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാര്‍ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിന്‍ നടത്തമാണ് സംഭവിക്കുന്നത്.മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകന്‍മാരുടെയും കൈകളില്‍ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. DYFI വിപുലമായ കാംപയിനുകള്‍ സംഘടിപ്പിക്കും.ഈ ചുമതലകള്‍ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related posts:

Leave a Reply

Your email address will not be published.