ഗര്‍ബ നൃത്തം കാണാന്‍ എത്തിയ
മുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം.

1 min read

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ നൃത്തം കാണാന്‍ എത്തിയ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം. ബജരംഗ്! ദള്‍ പ്രവര്‍ത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്!പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തില്‍ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗര്‍ബ നൃത്തം നടക്കുന്ന ഇടങ്ങളില്‍ പരിശോധന തുടരുമെന്ന് ബജരംഗ്! ദള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഗര്‍ബ നൃത്തം കാണാനെത്തുന്നവര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാ!ര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഗര്‍!ബ നൃത്ത പരിപാടികള്‍ ലൗ ജിഹാദിന് വേദിയാകുന്നു എന്നോരാപിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. അസുഖകരമായ സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വിശദീകരിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ നൃത്ത, ദാണ്ഡിയ പരിപാടികളിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നേരത്തെ വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.

Related posts:

Leave a Reply

Your email address will not be published.