പോലീസുകാര്‍ക്ക് എതിരെ നടപടി വരും; ബാർ കൗണ്‍സിൽ സമരം അവസാനിപ്പിച്ചു

1 min read

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പോലീസുകാര്‍ക്ക് എതിരെ നടപടി എന്ന തീരുമാനം വന്നതോടെയാണ് സമരം തീര്‍ന്നത്.

നിയമ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗണ്‍സിലിന്റെ തീരുമാനം. സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്തും ചർച്ച നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്.

കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാ‍ർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ്  മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാർ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലധികമായി കോടതി നടപടികൾ ബഹിഷ്‍കരിച്ച് കൊല്ലം ബാ‍ർ അസോസിയേഷൻ സമരത്തിലായിരുന്നു. 

Related posts:

Leave a Reply

Your email address will not be published.