അഞ്ചരക്കണ്ടിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
1 min readതലശേരി: അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മായിലിനെ(39)യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മായില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.ഡി. പി.എസ് ആക്ടുപ്രകാരം കേസെടുത്ത പ്രതിയെ തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കും.
വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അഞ്ചരക്കണ്ടി, മമ്പറം മേഖലയിലും മറ്റിടങ്ങളിലും ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിവരിയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.
ബെംഗളൂരില്‍ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടു വന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നു ഇസ്മായില്‍.കാറില്‍ പകല്‍ നേരങ്ങളില്‍ സഞ്ചരിച്ചായിരുന്നു വില്‍പന. ഈയാള്‍ സ്വന്തം വീട്ടിലും മറ്റിടങ്ങളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇസ്മയിലിന്റെ ഇടപാടുകാരാണ്.