സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; പിബിയില്‍ കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ തീരുമാനം ഇന്ന്

1 min read

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും. കേരളത്തിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ സംബന്ധിച്ച് വിവിധ സംസ്ഥാന ഘടകങ്ങള്‍ യോഗത്തില്‍ അഭിപ്രായം പങ്കുവെയ്ക്കും. കോടിയേരി ബാലകൃഷ്ണന്റെ പിബി ഒഴിവിലേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നിയോഗിക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

കേരള ഘടകം എം വി ഗോവിന്ദന്റെ പേര് സിസി യോഗത്തില്‍ ഉന്നയിക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിമയപരമായും നേരിടാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ഇന്നലെ സിസിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണത്തോടെ വിഷയം ദേശീയ തലത്തിലും ഉയര്‍ത്താനാണ് സിപിഎം നീക്കം.

രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയിലാണ് ഗവര്‍ണറുടെ വിഷയം ഉയര്‍ന്നത്. ഗവര്‍ണറുടെ നടപടി ഭരണഘടനക്കെതിരും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണെന്ന വിമര്‍ശനം അംഗങ്ങള്‍ ഉന്നയിച്ചു. ഗവര്‍ണറുടെ ഭീഷണിയെ നേരിടാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.
രാഷ്ട്രീയപരമായും നിയമപരമായും ഒരുപോലെ നേരിടണമെന്നാണ് സിസി യില്‍ അഭിപ്രായം ഉണ്ടായത് . പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവര്‍ണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ഗവര്‍ണറെ ഭരണത്തില്‍ ഇടപെടുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളെ ഉള്‍പ്പെടെ അണി ചേര്‍ത്ത് ദേശീയ തലത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് ആലോചന. തമിഴ്‌നാട്ടിലെ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവര്‍ണര്‍മാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.