ഗവര്‍ണര്‍ക്കെതിരെ തോമസ് ഐസക്; RSSന് സര്‍വ്വകലാശാലകള്‍ വിട്ടുകൊടുക്കില്ല, ഗവര്‍ണര്‍മാര്‍ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം

1 min read

തിരുവനന്തപുരം: ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആര്‍എസ്എസിന് സര്‍വകലാശാലകള്‍ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവര്‍ണര്‍മാര്‍ എന്നും ഐസക്ക് ആരോപിച്ചു. കാമുകി നല്‍കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ച സംഭവം; ഷാരോണിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചനയില്‍ റൗഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.

ആര്‍എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയ പട്ടികയില്‍ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് റൗഫ് ഒളിവിലായിരുന്നു. പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Related posts:

Leave a Reply

Your email address will not be published.