വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷ; മക്‌സിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലില്‍ രാഹുല്‍ ഗാന്ധി
1 min read
കോടീശ്വരനായ എലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച് രാഹുല്‍ ഗാന്ധി. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിലെ നാല് മുന്‍നിര എക്‌സിക്യൂട്ടീവുകളെ മസ്‌ക് പുറത്താക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കുമെന്നും വസ്തുതകള്‍ കൂടുതല്‍ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചതിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നോട്ടീസ് ലഭിച്ചതിനും ശേഷം രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ താല്‍ക്കാലികമായി പൂട്ടിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് അക്കൗണ്ട് സജീവമാകുന്നത്. 2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയില്‍ കോണ്‍ഗ്രസിന്റെ പുതിയ അനുയായികള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഗ്രാഫില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍പ് പല തവണയായി ഇത് സംബന്ധിച്ച് ട്വിറ്ററിന് 20 അപ്പീലുകള്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 2021 ജനുവരി മുതല്‍, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പുതിയ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിക്കുകയും 2022 ഫെബ്രുവരിക്ക് ശേഷം അത് വീണ്ടും കൂടുകയും ചെയ്യാന്‍ തുടങ്ങിയതായും ഗ്രാഫ് കാണിക്കുന്നു. 44 ബില്യണ്‍ ഡോളര്‍ (ഏകദേശം 3,62,400 കോടി രൂപ)മുടക്കി വെബ്‌സൈറ്റ് ഏറ്റെടുക്കുകയും സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള നാല് ഉന്നത എക്‌സിക്യൂട്ടീവുകളെ പുറത്താക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിച്ചത്. അഗര്‍വാളിനും ഗാഡ്ഡേയ്ക്കും പുറമേ, ട്വിറ്ററിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്‌ജെറ്റ് എന്നിവരെയും പുറത്താക്കി.