ഇലന്തൂര്‍ നരബലി കേസ്; 3 പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാന്‍ കാലടി പൊലീസ് അപേക്ഷ നല്‍കും
1 min readപത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്. കഴിഞ്ഞ ദിവസം ഇലന്തൂരില്‍ വിശദമായ തെളിവെടുപ്പ് നടന്നിരുന്നു. കടവന്ത്രയിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് നടന്നത്. കാലടി മറ്റൂരിലെ റോസിലിയുടെ കൊലപാതകമാണ് ആദ്യം സംഭവിച്ചത്. പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാന്‍ വൈകിയതിനാലാണ് രണ്ടാമത്തെ കൊലപാതകത്തിന് കാരണമായത് എന്ന രീതിയിലുള്ള വ്യഖ്യാനങ്ങള്‍ പുറത്തു വന്നിരുന്നു. കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയില്‍ ലഭിച്ചേക്കും. പെരുമ്പാവൂര്‍ കോടതിയില്‍ ഇന്ന് രാവിലെ തന്നെ പ്രതികളെ ഹാജരാക്കുന്നുണ്ട്.
റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിക്കുകയാണ്. റോസിലിയെ ഇവിടെ നിന്നും ഷാഫി കൊണ്ടുപോകുകയായിരുന്നില്ല, അവര്‍ സ്വമേധയാ ചങ്ങനാശ്ശേരിയിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നാണ് ഇവര്‍ ഷാഫിയുടെ വാഹനത്തില്‍ കയറി ഇലന്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന് പ്രതികള്‍ നല്‍കിയ മൊഴി. അതനുസരിച്ചുള്ള വിശദമായ തെളിവെടുപ്പുകള്‍ ഉണ്ടാകും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായ തെളിവെടുപ്പ് ഉണ്ടാകും.