കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
1 min readകോട്ടയം: കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവഞ്ചൂര്‍ സ്വദേശി പ്രകാശ് (30) എന്നയാളെയാണ് പിടികൂടിയത്. പോത്ത് ഫാമിന്റെ മറവില്‍ യുവാക്കള്‍ക്ക് ഇയാള്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് ക!ഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ആനന്ദാണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 6 കിലോ കഞ്ചാവ് പിടികൂടി.