മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഖജനാവിന് നഷ്ടം മാത്രം ,പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ല’
1 min readകോഴിക്കോട്:മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിദേശയാത്ര കൊണ്ട് പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ലെന്നും കോഴിക്കോട് പേരാമ്പ്രയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറ!ഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലോക കേരള സഭയും വിദേശയാത്രയ്ക്ക് പ്രയോജനം ചെയ്തില്ല. വിദേശയാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.അദ്ദേഹം വിദേശത്തേക്ക് നടത്തിയത് വെറും ഉല്ലാസയാത്ര മാത്രമാണ്. ഔദ്യോഗിക വിദേശ പര്യടനത്തില്‍ ഇല്ലാത്ത ഗള്‍ഫ് രാജ്യങ്ങളിലേക്ക് എന്തിന് പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. നിക്ഷേപകരെ സ്വീകരിക്കുന്നതിന് പകരം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
ഗവര്‍ണര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് മുക്കി ഓടിയത് എന്തിനാണെന്ന് കെ.സുരേന്ദ്രന് ചോദിച്ചു. ഗവര്‍ണര്‍ അഴിമതിയുംസ്വജനപക്ഷപാതവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗവര്‍ണറെ അധിക്ഷേപിക്കുന്നതിന് പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.കേരള പൊലീസ് അസോസിയേഷന് സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. പൊലീസ് അസോസിയേഷന്റെ ഒഫീഷ്യല്‍ മാസികയായ കാവല്‍ കൈരളിയില്‍ വന്ന ഹിന്ദുവിരുദ്ധ സൃഷ്ടിയെ കുറിച്ച് പ്രതികരിക്കവെ ബിജെപി അദ്ധ്യക്ഷന്‍ പറ!ഞ്ഞു. പൊലീസ് അസോസിയേഷന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പഠിക്കുകയാണ്. അവര്‍ക്ക് രാമായണത്തെ കുറിച്ചും ഹനുമാനെ കുറിച്ചും ഒന്നും അറിയില്ല. എന്നിട്ടും വളരെ മ്ലേച്ചമായ പരാമര്‍ശമാണ് രാമായണത്തെ കുറിച്ച് അവര്‍ നടത്തുന്നത്. എകെജി സെന്ററില്‍ നിന്നല്ല പൊലീസുകാര്‍ക്ക് ശമ്പളം കിട്ടുന്നതെന്ന് അവര്‍ ഓര്‍ക്കണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.