പാര്‍ട്ടിയില്‍ അന്തിമ അധികാരം അധ്യക്ഷന്‍, തന്റെ റോള്‍ അധ്യക്ഷന്‍ തീരുമാനിക്കും; വിജയിയെ അനുമോദിച്ച് രാഹുല്‍
1 min readബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. തന്റെ നിര്‍ദേശങ്ങള്‍ പുതിയ അധ്യക്ഷന്‍ ആവശ്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍ പുതിയ അധ്യക്ഷന്റേതായിരിക്കും. അതില്‍ തന്റെ അഭിപ്രായങ്ങള്‍ ഉണ്ടാകില്ല. തന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഖര്‍ഗേയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.
അഭിനന്ദിച്ച് നേതാക്കള്‍
ശശി തരൂരിന് കിട്ടിയ വോട്ടുകള്‍ പാര്‍ട്ടിയിലെ നവീകരണത്തിന്റെ സൂചനയെന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു. ഉദയ!്!പൂ!ര്‍ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ഖര്‍ഗെക്ക് അഭിനന്ദനങ്ങളെന്നും കാര്‍ത്തി വ്യക്തമാക്കി. ഖര്‍ഗേയുടെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് സച്ചിന് പൈലറ്റ് പ്രതികരിച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാകട്ടെ എന്നും സതീശന് ആശംസിച്ചു. ശശി തരൂര്‍ കോണ്‍ഗ്രസിലെ ജനാധിപത്യ മൂല്യത്തെ തുറന്നു കാട്ടിയെന്നും വി.ഡി.സതീശന് പ്രതികരിച്ചു. ഖര്‍ഗേയെ അഭിനന്ദിക്കുന്നതായും, അതേസമയം ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണ് എന്ന് എം.കെ.രാഘവന് എംപി പ്രതികരിച്ചു. ശശി തരൂര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഹൈക്കമാന്‍ഡ് പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഒരു വലിയ ആല്‍മരമാണ്. ഈ ആല്മരച്ചുവട്ടില് എല്ലാവര്ക്കും സ്ഥാനമുണ്ട്. ഭാവി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂരിന് ഈ ആല്മരച്ചുവട്ടില് പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോണ്‍ഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന് പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖര്‍ഗേക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. അചഞ്ചലമായ കോണ്‍ഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോണ്‍ഗ്രസിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥന് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്ന് തെളിയിക്കപ്പെട്ടതായി ഷമ മുഹമ്മദ് പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം. 7897 വോട്ടുകള്‍ നേടിയാണ് ഖര്‍ഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖ!!ര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.