ഓല ഊബര്‍ സര്‍വ്വീസുകള്‍
നിര്‍ത്തുന്നു

1 min read

ഒല, ഊബര്‍, റാപ്പിഡോ എന്നിവയ്‌ക്കെതിരെ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ ടാക്‌സി അഗ്രഗേറ്റര്‍മാര്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. കര്‍ണാടക ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസമാണ് ഇക്കൂട്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. റൈഡുകളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനികളോട് വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഒക്‌ടോബര്‍ ആറിന് നോട്ടീസ് പുറപ്പെടുവിച്ച വകുപ്പ് ഓട്ടോ സര്‍വീസുകള്‍ അടച്ചുപൂട്ടാന്‍ മൊത്തം മൂന്ന് ദിവസത്തെ സമയവും നല്‍കി. ഓണ്‍ ഡിമാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി ആക്ട് 2016 പ്രകാരം അഗ്രഗേറ്റര്‍മാര്‍ക്ക് ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കരാറില്‍ പബ്ലിക് സര്‍വീസ് പെര്‍മിറ്റുള്ള ഡ്രൈവറെ കൂടാതെ ആറ് യാത്രക്കാരെ വരെ കയറ്റാം.

കമ്പനികള്‍ അനധികൃത ഓട്ടോറിക്ഷാ ഓപ്പറേഷന്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സമര്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ വലിയ നിരക്കാണ് ഉപഭോക്താക്കളില്‍ നിന്ന് നിലവില്‍ ഇവര്‍ ഈടാക്കുന്നത്. അതിനിടയില്‍, ഓല, ഊബര്‍, മേരു തുടങ്ങിയ ഇന്ത്യന്‍ ക്യാബ് അഗ്രഗേറ്ററുകള്‍, ഡ്രൈവര്‍മാര്‍ക്കും സിഎകള്‍ക്കും എത്ര തുക വീതം നല്‍കുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സെപ്റ്റംബറില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രസ്താവിച്ചിരുന്നു.

2020 നവംബറില്‍, ടാക്‌സി അഗ്രഗേറ്ററുകള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ മിനിമം ചാര്‍ജ് (ആദ്യത്തെ രണ്ട് കിലോമീറ്ററിന്) 30 രൂപയായും കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിരുന്നു. ഓരോ അധിക കിലോമീറ്ററിനും 15 രൂപ വീതം കൂടുതല്‍ വാങ്ങാം. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ ഇന്ധന വില വര്‍ധനയും പണപ്പെരുപ്പവും കാരണം ടാക്‌സി അഗ്രഗേറ്റര്‍മാര്‍ മിനിമം ചാര്‍ജ് 50 രൂപയില്‍ നിന്ന് 60 രൂപയായും,100 രൂപയില്‍ നിന്ന് 115 രൂപയായും വര്‍ദ്ധിപ്പിച്ചു.ഈ വിഷയത്തില്‍ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടാക്‌സി അഗ്രഗേറ്റര്‍മാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കണ്ടറിയണം. കമ്പനികള്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. അതിനനുസരിച്ച് ആയിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുക. അടുത്തിടെയാണ് നഗരത്തിലെ ഓട്ടോ യൂണിയനുകള്‍ നമ്മ യാത്രി എന്ന പേരില്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ബെക്ക് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ നവംബര്‍ ഒന്നിനാണ് ഈ ആപ്പ് പുറത്തിറക്കിയത്.

Related posts:

Leave a Reply

Your email address will not be published.