കോടിയേരിയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ കെ.കെ. രമ; ഒപ്പം വേണുവും ആര്‍എംപി നേതാക്കളും
1 min readതലശ്ശേരി: അന്തരിച്ച സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ എത്തി. തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഇന്നലെ രാത്രിയോടെയാണ് രമ എത്തിയത്.
ആർ.എം.പി നേതാക്കളായ എൻ. വേണു, അഡ്വ. പി. കുമാരൻകുട്ടി തുടങ്ങിയവരും രമക്കൊപ്പമുണ്ടായിരുന്നു. മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സി.പി.എം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.