നവരാത്രി മഹോത്സവത്തിന് വീട്ടിൽ ദുർഗാദേവിയുടെ വിഗ്രഹം; മുസ്ലീം ബിജെപി നേതാവിന് വധഭീഷണി

1 min read

ലക്‌നൗ: നവരാത്രി മഹോത്സവത്തിന് വീട്ടിൽ ദുർഗാദേവിയുടെ വിഗ്രഹം സ്ഥാപിച്ച മുസ്ലീം ബിജെപി നേതാവിന് വധഭീഷണി. ഉത്തർപ്രദേശിലെ അലിഗഡ‌ിൽ നിന്നുള്ള ബിജെപി നേതാവ് റൂബി ആസിഫ് ഖാനാണ് ഭീഷണി നേരിടുന്നത്. നേതാവിനെ ‘ഖാഫിർ’ എന്ന വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രദേശത്താകെ പതിച്ചിരിക്കുകയാണ്.

ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്ത റൂബിയെയും കുടുംബത്തെയും സമുദായത്തിൽ നിന്നും പുറത്താക്കണമെന്നും ജീവനോടെ കത്തിച്ചുകൊല്ലണമെന്നും പോസ്റ്ററുകളിൽ ആഹ്വാനം ചെയ്യുന്നു. വളരെക്കാലമായി റൂബി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. രണ്ട് വർഷം മുൻപ് വീട്ടിൽ രാം ദർബാർ സംഘടിപ്പിച്ചതിനും അവർ ആക്രമിക്കപ്പെട്ടിരുന്നു. ഗണേശ മഹോത്സവത്തിന്റെ ഭാഗമായി വീട്ടിൽ ഗണേശവിഗ്രഹം സ്ഥാപിച്ചതിന്റെയും നിമജജനം ചെയ്തതിന്റെയും പേരിലും ബിജെപി നേതാവ് ആക്രമിക്കപ്പെട്ടിരുന്നു.

വധഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പൊലീസിനും റൂബി പരാതി നൽകി. .ബിജെപി നേതാവിനും കുടുംബത്തിനും പിന്തുണ നൽകി ഹിന്ദു മഹാസഭയും രംഗത്തെത്തി. സനാതന ധർമ്മത്തിൽ വിശ്വാസം അർപ്പിച്ച റൂബിയോട് നന്ദി പറയുന്നുവെന്ന് ഹിന്ദു മഹാസഭ പ്രതികരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.