ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

1 min read

Malayali News Desk

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.കോര്‍ഡിനേഷനില്‍ വീഴ്ച വന്നതായി കണ്ടെത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികള്‍ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ വകുപ്പ് മേധാവിമാര്‍ക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകള്‍ ഇരുവരും കൃത്യമായി നിര്‍വഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിര്‍ദേശം നല്‍കുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്‌റോളജി, യൂറോളജി വകുപ്പുകള്‍ക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വീഴ്ചവരുത്തയിവര്‍ക്കെതിരെ നടപടിക്ക് ആശാ തോമസിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാന്‍ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. എന്നാല്‍ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങള്‍ സുഗമമാക്കിയില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഏകോപന നടപടികള്‍ക്ക് നേതൃത്വം വഹിക്കേണ്ട കോര്‍ഡിനേറ്റേഴ്‌സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൃക്കകള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയക്കായി കൊണ്ട് വന്ന വൃക്ക കൊണ്ട് പോയതില്‍ ആംബലന്‍സ് ജീവനക്കാര്‍ക്കെതിരെ ഗൂഡാലോചന ആരോപിച്ചും വകുപ്പ് മേധാവികള്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാറിനെ വെല്ലുവിളിച്ചും കെജിഎംസിടിഎ.രംഗത്ത് വന്നിരുന്നു.ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് പോകുന്നതിന് പകരം ശസ്ത്രക്രിയാ മുറിയിലേക്ക് ഓടിയത് എന്തിനെന്നാണ് കെജിഎംസിടിഎ ചോദിച്ചത്. വൃക്കയെടുത്ത് ഓടിയവര്‍ക്കെതിരെ തട്ടിയെടുക്കലും ഗൂഢാലോചനയും ആരോപിച്ചപ്പോഴും ഇവര്‍ക്ക് മറ്റൊരു താല്‍പര്യമുണ്ടായിരുന്നുവെന്ന് പറയാനും തെളിയിക്കാനും ആരും തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Related posts:

Leave a Reply

Your email address will not be published.