കുഞ്ഞനന്തനെ കൊന്നത് സി.പി.എം തന്നെയോ

1 min read

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും കണ്ണൂര്‍ജില്ലയിലെ പ്രമുഖ സി.പി.എം നേതാവുമായിരുന്ന പി.കെകുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീംലീഗ നേതാവ് കെ.എം.ഷാജി.   ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. ടി.പി. കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു  13 ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍. ശിക്ഷയില്‍ കഴിയവെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടയിലാണ് 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിക്കുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നതെന്ന് കൊണ്ടോട്ടിയില്‍ നടന്ന മുനിസിപ്പല്‍ ലീഗ് സമ്മേളത്തില്‍  പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ഷാജി ആരോപിച്ചു. ഫസല്‍ വധക്കേസില്‍ പ്രതികളായ മൂന്നു സി.പി.എം കാരും കൊല്ലപ്പെടുകയായിരുന്നു. കുറച്ചു ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ലീഗ് പ്രവര്‍ത്തകനായ ഷൂക്കൂര്‍ വധക്കേസില്‍ പ്രധാനപ്രതിയായ സി.പി.എം പ്രവര്‍ത്തകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.