റാവുവിനെ ബലിയാടാക്കി ഗാന്ധി കുടുംബം
1 min readമുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് ഭാരതരത്‌നം നല്‍കിയുള്ള മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ എന്‍.വി.സുഭാഷ്. പി.വി. നരസിംഹ റാവു കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആദരിച്ചു. 2004 മുതല്‍ 2014 വരെ, കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഭാരതരത്‌ന അദ്ദേഹത്തിന് നല്‍കിയില്ല എന്ന് മാത്രമല്ല നരസിംഹ റാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയങ്ങളുടെ ബലിയാടാക്കുന്നതില്‍ ഗാന്ധി കുടുംബം വളരെ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും സുഭാഷ് പറഞ്ഞു. മറ്റു നേതാക്കളെ നിരന്തരം അംഗീകരിക്കുന്ന മോദിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും സുഭാഷ് പറഞ്ഞു. ഭാരത രത്‌നം നല്‍കിയതിന് നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര്‍ റാവു നരേന്ദ്ര മോധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.