ഫിനിഷര്‍ റോളിൽ മാത്രം ദിനേഷ് കാര്‍ത്തിക്ക് എന്തിന്?

1 min read

മുംബൈ: ഏഷ്യകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനെ കളിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്ന് മുന്‍ ഇന്ത്യ താരം വിവേക് റസ്ദാന്‍. ദിനേശ് കാര്‍ത്തിക്കിനു വേണ്ടി ടീമിലെ ഒരു സ്ഥാനം മാറ്റിവയ്ക്കുന്നതു ശരിയല്ലെന്ന് റസ്ദാന്‍ വ്യക്തമാക്കി. ഫിനിഷറെന്ന നിലയില്‍ ദിനേഷ് കാര്‍ത്തിക്ക് ചെയ്യുന്ന ജോലി ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഫാന്‍ കോഡിനോടു പറഞ്ഞു.

ഒരു ഫിനിഷറെന്ന നിലയില്‍ മാത്രം ദിനേഷ് കാര്‍ത്തിക്കിനെ ടീമിലേക്കു തിരഞ്ഞെടുക്കുന്നത് എന്നെ സംബന്ധിച്ചു ശരിയായ കാര്യമല്ല. ദിനേഷ് കാര്‍ത്തിക്കിനു വേണ്ടി ടീമിലെ ഒരു സ്ഥാനം മാറ്റിവയ്ക്കുകയാണു ചെയ്യുന്നത്. അതു മറ്റുള്ളവര്‍ക്കും ചെയ്യാം. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, ദീപക് ഹൂഡ എന്നിവരിലാര്‍ക്കാണ് ഫിനിഷറുടെ ചുമതല ചെയ്യാന്‍ പറ്റാത്തതെന്നു പറയാമോ വിവേക് റസ്ദാന്‍ ചോദിച്ചു.

ഒരു ഗെയിമിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ കളിക്കുമ്പോള്‍ ലഭിച്ച അവസരത്തില്‍ നിങ്ങളുടെ ഏറ്റവും മികച്ചതു പുറത്തെടുക്കുകയാണു വേണ്ടത്. ഫിനിഷറുടെ റോളില്‍ സ്ഥിരതയോടെ കളിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങള്‍ കളിക്കാന്‍ ഇറങ്ങുമ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനമോ, ടീമില്‍ സ്വാധീനമുണ്ടാക്കുന്ന പ്രകടനമോ ഉണ്ടായിരിക്കണം. ബോളര്‍മാരുടെ തന്ത്രങ്ങള്‍കൂടിയാകുമ്പോള്‍ അതു കൂടുതല്‍ ബുദ്ധിമുട്ടാകും വിവേക് റസ്ദാന്‍ വ്യക്തമാക്കി.

ഋഷഭ് പന്തിനൊപ്പം ദിനേഷ് കാര്‍ത്തിക്കാണ് ഏഷ്യകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. ഐപിഎല്‍ സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ദിനേഷ് കാര്‍ത്തിക്കിനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്!വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍– ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Related posts:

Leave a Reply

Your email address will not be published.