സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

1 min read

Malayalam News Desk

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡപ്രകാരം ഐസലേഷനില്‍ കഴിയുകയാണെന്നും ജയ്‌റാം രമേശ് അറിയിച്ചു.

കഴിഞ്ഞ ജൂണിലും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 12 മുതല്‍ 20 വരെ സോണിയ ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ സമയത്ത് തന്നെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെ.സി.വേണുഗോപാലിനും കോവിഡ് സ്ഥിരീകരിച്ചു.
English Summary: Congress president Sonia Gandhi tests positive for Covid

Related posts:

Leave a Reply

Your email address will not be published.