അനുപമയെ കണ്ട് ഹൃദയം തകര്‍ന്ന് ആരാധകര്‍

1 min read

തില്ല് സ്‌ക്വയറില്‍ ഹോട്ട് ലുക്കില്‍ അനുപമ പരമേശ്വരന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തില്‍ അധികം സജീവമായില്ലെങ്കിലും തെലുങ്കില്‍ തിരക്കേറിയ താരമായി മാറി. കടന്നല്‍കൂടുപോലെയുള്ള മുടി ഒരു ഭാഗത്തേക്ക് ചീകിയൊതുക്കി നടന്നുവന്ന പ്ലസ്ടുകാരിയെ നിവിന്‍ പോളി മാത്രമല്ല, മലയാളികള്‍ എല്ലാം കണ്ണുവച്ചിരുന്നു. എങ്കിലും മലയാളത്തില്‍ ഒരു മുഴുനീള നായികാ വേഷം അനുപമയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതേ സമയം തെലുങ്കില്‍ തിരക്കുള്ള നായികയുമാണ്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. നടി ഏറ്റവുമൊടുവില്‍ പങ്കുവച്ച ഫോട്ടോ കണ്ട് ഹൃദയം തകര്‍ന്നുവെന്നും ഇത്രയും വേണ്ടായിരുന്നു എന്നും പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍.

അനുപമ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ആരാധകരുടെ എല്ലാം ഹൃദയം തകര്‍ത്തിരിക്കുകയാണ്. ഇത്രയും പ്രതീക്ഷിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല, എന്റെ ഹൃദയം തകര്‍ന്നു പോയി എന്ന് പറഞ്ഞാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ എല്ലാം. ഇത്രയും സങ്കടപ്പെടാന്‍ എന്താണ് ആ ചിത്രത്തിലുള്ളത് എന്ന് ചിന്തിക്കുന്നുണ്ടാവും. ഹൈലി ഗ്ലാമറസ്സായിട്ടുള്ള അനുപമയുടെ ലുക്ക് തന്നെയാണ് അതിന് കാരണം.

‘തില്ല് സ്‌ക്വയര്‍’ എന്ന തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ഒരു ന്യൂ ഇയര്‍ വിഷസ് പോസ്റ്റാണ് അനുപമ ഷെയര്‍ ചെയ്തത്. ശാലീന സുന്ദരിയായി, സാരിയില്‍ അനുപമയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന ആരാധകര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയാത്ത ലുക്കാണെന്നാണ് കമന്റുകള്‍ വരുന്നത്. ഒരു ബ്രേക്കപ് ഉണ്ടാവുമ്പോള്‍ തരുന്ന വേദനയെക്കാള്‍ ഭീകരമാണ് ഇത് കണ്ടപ്പോള്‍ തോന്നിയത് എന്നാണ് മറ്റൊരു കമന്റ്.

ആദ്യ മലയാള സിനിമയ്ക്ക് ശേഷം തെലുങ്ക് സിനിമാ ലോകത്തേക്ക് പോയ അനുപമ പിന്നീട് അവിടത്തുകാരിയായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. പച്ചമലയാളം പോലെ തെലുങ്ക് പഠിച്ചെടുത്ത അനുപമയുടെ തുടക്കത്തിലുള്ള ഓഡിയോ ലോഞ്ച് വീഡിയോയും തെലുങ്ക് പ്രസംഗവുമൊക്കെ വൈറലായിരുന്നു. മലയാള സിനിമയ്ക്ക് കൈവിട്ടു പോകുന്ന നടിമാരുടെ ലിസ്റ്റലാണ് ഇപ്പോള്‍ അനുപമയും.

പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷം, കുറുപ്പ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചുവെങ്കിലും അതൊന്നും മുഴുനീള കഥാപാത്രമായിരുന്നില്ല. മലയാളത്തില്‍ ഒരു നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് അനുപമ മുന്‍പ് പറഞ്ഞിട്ടുണ്ട്. അനുപമയുടെ തിരിച്ചുവരവിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.