ട്രെയിന്‍ യാത്രക്കിടെ ഇനി ഓണ്‍ലൈനായി ഫുഡ് ഓഡര്ചെയ്യാം; ഓണ്‍ലൈന്‍ സംവിധാനം റെഡി.
1 min readട്രെയിന്‍ ദൂരയാത്ര ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ തോന്നിയിട്ടുണ്ടോ? എന്നിട്ടെന്തെ ഓര്‍ഡര്‍ ചെയ്യാത്തത് ! ട്രെയിനില്‍ ആയതുകൊണ്ടാണോ ? എങ്കില്‍ ഇനി അത്തരമൊരു ചിന്ത വേണ്ട. ഇഷ്ടം ഉള്ള ഭക്ഷണം എപ്പോള്‍ വേണമെങ്കിലും കഴിക്കാ.അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഐ ആര് സി ടി സി. ഇവരുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വാട്സാപ്പ് ചാറ്റ് ബോട്ട് സേവനം എന്നാണ് ഇത് അറിയപ്പെടുന്നത്. പുതിയ സേവനം അനുസരിച്ച് യാത്രക്കാര്‍ക്ക് അവരുടെ പി എന്‍ ആര് നമ്പര്‍ ഉപയോഗിച്ച് തന്നെ ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങി കഴിക്കാനാവും. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഫുഡ് ഓര്‍ഡര്‍ കഴിഞ്ഞുള്ള തൊട്ട് അടുത്ത സ്റ്റേഷനില്‍ നിന്ന് സൂപ്പ് ഭക്ഷണ വിതരണം നടത്തും. പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്പേസ് കളയണമെന്നുമില്ല. വാട്സാപ്പ് ബോട്ട് തന്നെ ധാരാളം. ഇതില്‍ ഓര്‍ഡര്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
സൂപ്പ് വാട്സാപ്പ് സേവനം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. സംഭവം എളുപ്പമാണ്. +91 7042062070 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക. അതിലേക്കാണ് മെസെജ് അയയ്ക്കേണ്ടത്. ഈ നമ്പരിലേക്ക് ഒരു ഹായ് ഇട്ടാല്‍ മതിയാകും. അപ്പോള്‍ മറുപടിയായി മെസെജ് ലഭിക്കും. കൂടാതെ മെസെജിനൊപ്പം കുറച്ച് ഓപ്ഷനുകളുമുണ്ടാകും. ഓര്‍ഡര്‍ ഫുഡ്, ചെക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രാക്ക് ഓര്‍ഡര്‍, റെയ്സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളാണ് ഉണ്ടാകുക. ഇതില്‍ Order Food തെരഞ്ഞെടുക്കുക. ഉടന്‍ തന്നെ പത്തക്ക പി എന്‍ ആര് നമ്പര്‍ ചോദിക്കും. പിന് നല്‍കുന്നതിലൂടെ ട്രെയിനിലൂടെ നിങ്ങള്‍ കടന്നു പോകുന്ന സ്ഥലം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. പിഎന്‍ആര്‍ നമ്പര്‍ അനുസരിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ച് തൊട്ടടുത്ത സ്റ്റേഷനുകളില്‍ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തെരഞ്ഞെടുത്ത് മറുപടി നല്‍കുക. അപ്പോള്‍ തന്നെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം. തെരഞ്ഞെടുത്ത റസ്റ്റോറന്റില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് കാണാം. അതില്‍ ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഓണ്‍ലൈനായോ നേരിട്ടോ പണം അടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുത. ഓര്‍ഡര്‍ പൂര്‍ത്തിയായാല്‍ ഓര്‍ഡര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.