കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല’, ഷാരോണ്‍ രാജും കാമുകിയുമായുള്ള അവസാന വാട്‌സ് ആപ്പ് സന്ദേശം പുറത്ത്
1 min readതിരുവനന്തപുരം : വിഷാംശം കലര്‍ന്ന പാനീയം കുടിച്ചതിനെ തുടര്‍ന്ന് പാറശ്ശാല സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. ഷാരോണ്‍ രാജ് വിഷാംശം കലര്‍ന്ന പാനീയം നല്‍കിയ കാമുകിയുമായി അതിന് ശേഷം നടത്തിയ വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. ഷാരോണ്‍ കാമുകിയുമായി നടത്തിയ അവസാന വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.
ഈ മാസം 14 ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ പരാതി. ആദ്യം പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ്
ഷാരോണിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കി.
കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൈപ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. എന്നാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ജ്യൂസ് കുടിച്ചുവെന്ന് പറഞ്ഞെങ്കിലും ഇതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കാമുകിയുടെ വീട്ടില്‍ നിന്ന് കഷായം കുടിച്ച യുവാവ് മരിച്ച സംഭവം വിഷം നല്‍കിയുള്ള കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎസ്!സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.