അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
1 min readതൃശ്ശൂര്‍: വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു .അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യഇടപെടലുണ്ടോയെന്നതില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.എന്‍ഐഐ ഉദ്യോഗസ്ഥന്‍ ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദാംശങ്ങള്‍ തേടി. സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടും പൊലീസിനോട് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.അതേ സമയം തീവ്രവാദ ബന്ധമുള്ളതായി ഇപ്പോള്‍ വിവരമില്ലെന്ന് വിഴിഞ്ഞം സ്‌പെഷല്‍ ഓഫീസര്‍ ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശത്തേക്ക് ഹിന്ദു ഐക്യവേദി നടത്തിയ ബഹുജന മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു.പൊലീസ് വിലക്ക് ലംഘിച്ചായിരുന്നു മാര്‍ച്ച്.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉള്‍പ്പെടെ കണ്ടാലറിയാവുന്ന എഴുന്നൂറുപേര്‍ക്കെതിരെയാണ് കേസ്.ഹൈകോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റണമെന്ന് കെ.പി.ശശികല ആവശ്യപ്പെട്ടു.